‘പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യഭ്യാസമാണ്’; പ്രതിരോധമുയര്‍ത്തി വനിതാ റാലി

മലപ്പുറം : ‘പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യഭ്യാസമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തു ചേര്‍ന്നപ്പോള്‍

downloadലപ്പുറം : ‘പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യഭ്യാസമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തു ചേര്‍ന്നപ്പോള്‍ മലപ്പുറത്തെ മഹാറാലി പൗരോഹിത്യത്തിന് താക്കീതായി മാരുകയായിരുന്നു. മലപ്പുറത്തെ ഇടതു പക്ഷ വനിതാ കൂട്ടായ്മയാണ് ഞായറാഴ്ച റാലി സംഘടിപ്പിച്ചത്.

ബാലികമാരെ പഠിക്കാന്‍ അനുവദിക്കുക എന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റായില്‍ ആയിരങ്ങള്‍ അണിനിരന്നു.വി പി മന്‍സിയയുടെ നൃത്തത്തോടെയായിരുന്നു റാലിക്ക് തുടക്കം കുറിച്ചത്. പെണ്ണിനെ ചെറുപ്രായത്തില്‍ ഭാര്യയും അമ്മയുമാക്കി തീര്‍ക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ ചോദ്യങ്ങളുയര്‍ത്തിയാണ് മന്‍സിയയുടെ ചുവടുകള്‍.

പകല്‍ മൂന്നരയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാല്യ വിവാഹമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന് അവര്‍ പറഞ്ഞു. നിയമവും ചട്ടവും നിലവിലിരിക്കെയാണ് ചില സ്ഥാപനങ്ങള്‍ ബാല്യ വിവാഹങ്ങള്‍ നടത്തിയത്. ഇതിന് പ്രേരിപ്പിച്ചത് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറാണെന്നും പി കെ ശ്രീമതി പറഞ്ഞു.

കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ബദറുന്നീസ അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ,എഴുത്തുകാരി സഹീറ തങ്ങള്‍, നിലമ്പൂര്‍ ആയിഷ,സുബൈദ ഇസ്ഹാഖ്, ഡോ.ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.എം എം മാജിദ സമര പ്രഖ്യാപനം നടത്തി. കെ പി സുമതി സ്വാഗതവും പി സുചിത്ര നന്ദിയും പറഞ്ഞു.

Muslim girls wedding age up to 18 years