Section

malabari-logo-mobile

മഞ്ഞപ്പിത്തം: ജാഗ്രതവേണം

HIGHLIGHTS : ജില്ലയില്‍ മൊറയൂര്‍, വളാഞ്ചേരി, ചുങ്കത്തര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്

ജില്ലയില്‍ മൊറയൂര്‍, വളാഞ്ചേരി, ചുങ്കത്തര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. വി.ഉമ്മര്‍ ഫാറൂക്ക് അറിയിച്ചു. മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തില്‍ കൂടിയും പകരുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. പനി, ഛര്‍ദ്ദി, ഭക്ഷണത്തിന് മടുപ്പ്, ക്ഷീണം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗികളുടെ മലത്തിലും മൂത്രത്തിലും വൈറസുകള്‍ കണ്ടെത്തുന്നതിനാല്‍ ജലം മലിനമാകാതെ ശ്രദ്ധിക്കുകയാണ് തടയാനുളള മാര്‍ഗങ്ങളില്‍ പ്രധാനം.
· തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക.
· തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കരുത്.
· കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
· വ്യക്തി ശുചിത്വവും പരിസരശുചിത്വവും കര്‍ശനമായി പാലിക്കുക.
· തണ്ണിമത്തന്‍,പൈനാപ്പിള്‍ മുതലായവ കടകളില്‍ മുറിച്ച് പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യരുത്.
· ആഹാര സാധനങ്ങളില്‍ ഈച്ച ഇരിക്കാതെ അടച്ചുവെക്കുക.
· ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവ ഏറ്റവും പുതിയതും കേടുവരാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ മാത്രം വിതരണം ചെയ്യുക.
· മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍ എന്നിവ ഏറ്റവും പുതിയതും നല്ലതും വാങ്ങി ഉപയോഗിക്കുക. മത്സ്യ മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ വൃത്തിയോടെ സൂക്ഷിക്കുവാന്‍ നടത്തിപ്പുകാര്‍ ശ്രദ്ധിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!