Section

malabari-logo-mobile

ചേലക്കോടന്‍ ആയിഷുമ്മയുടെ പേരില്‍ അവാര്‍ഡ്:

HIGHLIGHTS : കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന പഠിതാവിന് 10001 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരവും മലപ്പുറം:

കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന പഠിതാവിന് 10001 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരവും
മലപ്പുറം: സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയതായി 1991 ഏപ്രില്‍ 18 ന് പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷുമ്മയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കോട്ടപ്പടി ജി.എം.എല്‍.പി. സ്‌കൂളില്‍ സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 22 ാം വാര്‍ഷികവും ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന സാക്ഷരതാ പഠിതാവിന് 10001 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരവുമാണ് ചേലക്കോടന്‍ ആയിഷുമ്മയുടെ പേരിലേര്‍പ്പെടുത്തിയത്. ഔപചാരിക വിദ്യാഭ്യാസം നേടാത്തവര്‍ക്ക് പ്രായഭേദമന്യേ വിദ്യാഭ്യാസം നേടാനുളള സൗകര്യമൊരുക്കും. ഗള്‍ഫ് നാടുകളില്‍ പരീക്ഷയെഴുതാനുളള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്ന 90 ശതമാനം വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ്. എല്ലാ ജില്ലകളിലും ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രങ്ങളാരംഭിക്കും. മലപ്പുറത്ത് ഓപ്പണ്‍ സ്‌കൂള്‍ മേഖലാ കേന്ദ്രം ആരംഭിക്കും. സ്ഥലം ലഭ്യമായാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രൈനിങ് സെന്റര്‍ മലപ്പുറത്ത് ആരംഭിക്കും.
എം.എല്‍.എ.മാര്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് അഭിനന്ദനാര്‍ഹമാണന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തുല്യതാ പഠനത്തിന് കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന് ജില്ലയ്ക്കുളള ഉപഹാരവും ‘അക്ഷരലക്ഷം’ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റും പ്രേരക്മാരുടെ ഉപന്യാസ മത്സരത്തില്‍ വിജയിച്ചവര്‍ക്കുളള സമ്മാനവും മന്ത്രി വിതരണം ചെയ്തു.ജില്ലാ സാക്ഷരതാ മിഷനുകള്‍ക്കുളള ലാപ്‌ടോപ്പ് വിതരണ് ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് നിര്‍വഹിച്ചു. തുടര്‍വിദ്യാകേന്ദ്രങ്ങള്‍ക്കുളള ഫര്‍ണിച്ചര്‍ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ മുന്‍ഡയറക്റ്റര്‍ കെ.അബുബക്കര്‍ ആയിഷുമ്മ അനുസ്മരണം നടത്തി.
പി.ഉബൈദുളള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറയ്ക്കല്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്റ്റര്‍ ആര്‍. ശശികുമാര്‍, വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ കെ.സി.ഗോപി, കെ.എം. റഷീദ്, സി.കെ.എ. റസാഖ്, വി.എം. അബൂബക്കര്‍, എ.അബദുള്‍ ലത്തീഫ്, സക്ഷരതാ മിഷന്‍ അസി. ഡയറക്റ്റര്‍ കെ. അയ്യപ്പന്‍ നായര്‍, പി. അബ്ദുള്‍ റസാഖ്, ആര്‍ രമേഷ് കുമാര്‍, റ്റി.പി. ശ്രീജന്‍, കെ.പി. മുഹമ്മദ് സുബൈര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!