Section

malabari-logo-mobile

ഭരതനാട്യത്തിന്റെ വേദിയില്‍ ബാങ്കുവിളിയും

HIGHLIGHTS : മലപ്പുറം: മലയാള നാടിന്റെ മതേതര പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന

മലപ്പുറം: മലയാള നാടിന്റെ മതേതര പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന മിത്തായ അയ്യപ്പനും വാവരും തമ്മിലുള്ള അഗാധമായ ഹൃദയബന്ധം ഭരതനാട്യത്തിലൂടെ അരങ്ങിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കത് നവ്യാനുഭവമായി.

കോഴിക്കോട് ജില്ലയിലെ സില്‍വര്‍ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അജ്ഞന എംആര്‍ നൃത്തം തുടങ്ങിയതുതന്നെ സുന്ദരമായ ബാങ്ക് വിളിയിലൂടെയായിരുന്നു. കല മനുഷ്യ നന്മയ്‌ക്കെന്ന ചിന്ത മുന്നോട്ടുവെച്ച് ഭരതനാട്യവേദില്‍ വേറിട്ട പ്രകടനം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന കഴിഞ്ഞതവണത്തെ സംസ്ഥാന കലോത്സവത്തില്‍ സ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ കിരീടം സ്വന്തമാക്കിയിരുന്നു. മുരളി രത്‌ന കുമാരി ദമ്പതികളുടെ മകളായ അജ്ഞനയെ മൂന്നു വര്‍ഷമായി ഭരതനാട്യം അഭ്യസിപ്പിക്കുന്നത് ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണിയാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!