ബേപ്പൂരില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിനടുത്ത് കടലില്‍ കപ്പലിടിച്ച മത്സ്യതൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് തകര്‍ന്നു. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ കൊച്ചിഭാഗത്തേക്ക് കടന്നുപോയി. അപകടത്തില്‍ പരിക്കേറ്റ മൂന്ന് മത്സ്യതൊഴിലാളികളെ കരയ്‌ക്കെത്തിച്ചു.

ബോട്ടിടിച്ചു തകര്‍ത്ത കപ്പലനുവേണ്ടി കോസ്റ്റുഗാര്‍ഡിന്റെ രണ്ട് കപ്പലും ഒരു വിമാനവം തിരച്ചിലാരംഭിച്ചുകഴിഞ്ഞു. ഇവര്‍ ഇതിനായി കൊച്ചിയില്‍ നിന്നാണ് പുറപ്പെടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top