മികച്ച ഹോമിയോ ഡോക്ടര്‍ അവാര്‍ഡ് ഡോ. എസ്.ഷാജഹാന്.

തിരൂരങ്ങാടി: കേരള ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനുളള പുരസ്‌കാരം മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി ഗവ. മോഡല്‍ ഹോമിയോ ഡിസ്പന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷാജഹാന്‍ അര്‍ഹനായി. ജില്ലയിലെ വിവിധ ഹോമിയോ ഡിസ്പന്‍സറികളുടെ ഉന്നമനത്തിനായുളള പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തന രംഗത്തെ സേവനങ്ങളും പരപ്പനങ്ങാടി ഹോമിയോ ഡിസ്പന്‍സറിയെ ജില്ലയിലെ മികച്ച മോഡല്‍ ഡിസ്പന്‍സറിയായി ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്കും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 20ന് കൊല്ലത്ത് നടക്കുന്ന കെ ജി എച്ച് എം ഒ സംസ്ഥാന സമ്മേളനത്തില്‍ വെഫ്ച്ച് പുരസ്‌കാരം വിതരണം ചെയ്യും.

Share news
error: Content is protected !!
Scroll to Top