Section

malabari-logo-mobile

പ്രാദേശിക തര്‍ക്കം തീര്‍ത്തു; ഫിഷിങ് ഹാര്‍ബര്‍ അങ്ങാടികടപ്പുറത്ത്

HIGHLIGHTS : പരപ്പനങ്ങാടി : പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്ന്

പരപ്പനങ്ങാടി : പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്ന് നഷ്ടമാകുമെന്ന് കരുതിയ പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ എവിടെ സ്ഥാപിണമെന്ന പ്രാദേശിക തര്‍ക്കത്തിന്റെ പേരിലായിരുന്നു ഇതുവരെ നീണ്ടുപോയത്.

sameeksha-malabarinews

ഈ മേഖലയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിംലീഗ് ഇരുപക്ഷത്തും അണിനിരന്നതോടെ രൂക്ഷമായി തുടര്‍ന്നിരുന്ന തര്‍ക്കമാണ് രണ്ട് ദിവസം മുന്‍പ് പാണക്കാട് വെച്ച് ഒത്തുതീര്‍പ്പായത്. ചെട്ടിപ്പടി വിഭാഗം അംഗീകരിച്ച അങ്ങാടി കടപ്പുറത്തെ ‘പ്ലോട്ട്’ ഹാര്‍ബര്‍തുടങ്ങുന്നതിന് ചാപ്പപ്പടി ലോബി സമ്മതം മൂളി.

എന്നാല്‍ ചാപ്പപ്പടി ലോബിക്ക് നേതൃത്വം നല്‍കുന്ന ഉമ്മര്‍ ഒട്ടുമ്മലിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കി ഹാര്‍ബര്‍ വിദുദ്ധരുടെ അഭിപ്രായത്തെ അട്ടിമറിക്കുകയാണെന്ന വാദവും ശക്തമായി. സ്വന്തം സ്ഥാനങ്ങള്‍ക്ക് വേണ്ടി നാടിന്റെ താല്‍പര്യം ബലികഴിച്ചു എന്നാണ് ചാപ്പപ്പടിക്കാരുടെ വിശ്വാസം.
വ്യക്തിഗത നേട്ടങ്ങള്‍ കൊയ്യാന്‍ പൊതു വിഷയങ്ങള്‍ മറയാക്കി നിരവധി വര്‍ഷങ്ങളായി ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടവര്‍ മത്സ്യതൊഴിലാളികളോട് ചെയ്തത് കടുത്ത പാതകമാണെന്നാണ് ചെട്ടിപ്പടിയിലെ ഹാര്‍ബര്‍ സംരക്ഷണ സമിതി വ്യക്തകമാക്കി.

പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍ നഷ്ടമാകുമോ….?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!