ആരുഷിയുടെ തലയിണയില്‍ പുരുഷ രക്താംശം കണ്ടെത്തി

ഗാസിയബാദ് : മാതാപിതാക്കളാല്‍ കൊലചെയ്യപ്പെട്ടു എന്ന് കരുതുന്ന ആരുഷിയുടെ തലയിണയില്‍ നിന്ന് ആരുഷിയുടെ രക്തത്തോട് സാമ്യമുള്ള പുരുഷ രക്താംശം കണ്ടെത്തയെന്ന് ഫോറന്‍സിക് വിദഗ്ദന്‍ ബി പി മഹാത്ര. ഈ കേസിന്റെ വിചാരണ നടക്കുന്ന ഗാസിയാബാദ് കോടതിമുമ്പാകെയാണ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ മാഹാത്ര ഈ മൊഴി നല്‍കിയത്.

ആരുഷിയുടെ മുറിയുടെ വാതിലിലും ചുമരിലും കണ്ടെത്തിയ രക്തത്തിന്റെ സാമ്പിളും ആരുഷിയുടേത് തന്നെയാണെന്നും മൊഴിയില്‍ പറയുന്നു. മൊഴിയെടുക്കല്‍ ബുധനാഴ്ചയും തുടരും.

Share news
error: Content is protected !!
Scroll to Top