Section

malabari-logo-mobile

പ്രധാനധ്യാപികയെ തിരിച്ചെടുക്കാന്‍ ബഹുജനമാര്‍ച്ച്

HIGHLIGHTS : വള്ളിക്കുന്ന് : ഗവണ്‍മെന്റ് ഉത്തരവുണ്ടായിട്ടും സസ്‌പെന്റ് ചെയ്യപ്പെട്ട

വള്ളിക്കുന്ന് : ഗവണ്‍മെന്റ് ഉത്തരവുണ്ടായിട്ടും സസ്‌പെന്റ് ചെയ്യപ്പെട്ട സ്‌കൂളിലെ പ്രധാനാധ്യാപികയായ റീനയെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും ബഹുജനങ്ങളും വള്ളിക്കുന്ന് അരിയല്ലൂര്‍ ദേവിവിലാസം യുപി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ച് ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

2011 ജനുവരിയില്‍ പ്രധാനാധ്യാപികയായി ചുമതലയേറ്റ റീനയെ 2009-10 വര്‍ഷത്തില്‍ സ്‌കൂളില്‍ നടന്ന ക്രമക്കേടിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതെ തുടര്‍ന്നാണ് ടീച്ചറുടെ പരാതിയില്‍ ഡിഡിയടക്കമുള്ളവര്‍ ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് അതിന് തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ മാര്‍ച്ച്.

sameeksha-malabarinews

അഡ്വ. രവിമംഗലം, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പരമേശ്വരന്‍,വി പി സോമസുന്ദരന്‍, ബാബു പള്ളിക്കെല്‍, ഹരിദാസന്‍,സുനില്‍ ബാബു മാസ്റ്റര്‍, സത്യന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!