Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അംഗനവാടി തകര്‍ന്നു വീണു;കുട്ടികള്‍ തലനാരിഴയ്ക്ക് തക്ഷപ്പെട്ടു.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി:പരപ്പനങ്ങാടി കയ്യേറ്റിന്‍ചാലില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗനവാടി പ്രവൃത്തി സമയത്ത് തകര്‍ന്നു വീണു. ഈ സമയത്ത് ക്ലാസിലുണ്ടായിരുന്ന കുട്ടികളെ അധ്യാപികമാര്‍ പുറത്തേക്ക് വലിച്ചോടിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ ദുരന്തമൊഴിവായി.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ താത്ക്കാലിക ഷെഡ് പൂര്‍ണമായും തകര്‍ന്നു. 20 കുട്ടികളുള്ള ഈ അംഗനവാടിയില്‍ വെക്കേഷനായതിനാല്‍ എട്ടുകുട്ടികള്‍ മാത്രമെ ഉണ്ടായിരുന്നൊള്ളു. ഇതും കുട്ടികളെ പെട്ടന്ന്് രക്ഷപ്പെടുത്താന്‍ സഹായിച്ചു.

sameeksha-malabarinews

2005 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ അംഗന്‍വാടി സ്വന്തമായി കെട്ടിടമോ, സ്ഥലമോ ഇല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണ് മാറിമാറി പ്രവര്‍്തതിച്ച് വരുന്നത്. ഇപ്പോള്‍ സുനീഷ് എന്നയാളുടെ സ്ഥലത്താണ് കെട്ടിടം. ഈ ഷഡ്ഡുകൂടി തകര്‍ന്നതോടെ എന്ത് ചെയ്യണമെന്ന അങ്കലാപ്പിലായിരിക്കുകയാണ് അധ്യാപികമാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!