Section

malabari-logo-mobile

പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ടോള്‍വിരൂദ്ധസമരസമിതി

HIGHLIGHTS : പരപ്പനങ്ങാടി റെയില്‍വേ

പരപ്പനങ്ങാടി:  പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് പോലീസിനെ ഉപയോഗിച്ചായാലും ടോള്‍ പിരിക്കണമെന്ന് തീരുമാനമെടുത്ത ആര്‍ഡിഒയുടെ യോഗത്തില്‍ പരപ്പനങ്ങാടിക്കാരുടെ വികാരം മാനിക്കാതെ പഞ്ചായത്ത് വൈസ്പ്രസിഡന്റ്പങ്കെടുത്തതിനെതിരെ ടോള്‍ വിരുദ്ധസമിതി രംഗത്ത്.

സമരത്തെ പോലീസിനെ ഉപയോഗിച്ച് അടച്ചമര്‍ത്തണമെന്നും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്

sameeksha-malabarinews

ഇതില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സമരമസമിതി ചെയര്‍മാന്‍ ഇപി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്റ് പികെ ജമാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

പരപ്പനങ്ങാടി ടോള്‍ വിരൂദ്ധസമരും ഇന്ന് 79 ദിവസം പിന്നിട്ടു. കഴിഞ്ഞ ആഴ്ചയില്‍ സമരം കൂടുതല്‍ ശക്തമായത്ിനെ തുടര്‍ന്ന് ടോല്‍ പിരിവ് അനിശ്ചിതമായി നിര്‍ത്തിവെച്ചരി്ക്കുകയാണ്. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ ആര്‍ഡിഒ സമരപ്പന്തലിലെത്തി സമരക്കാരെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കേസുകളില്‍ പെട്ടവരെ അറസ്റ്റ് നടത്താനും നീക്കമുണ്ടെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!