തിരൂരില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരൂര്‍ : തിരൂര്‍ വട്ടത്താണിക്ക് സമീപം വലിയപാടത്ത് ബൈക്ക് റോഡില്‍ നിന്ന് തെന്നി വീണ് യൂവാവ് മരിച്ചു. നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശി കൊങ്ങാനില്‍ മുഹമ്മദുകുട്ടിയുടെ മകന്‍ അന്‍വര്‍ സാദത്ത്(30) ാണ് മരിച്ചത്. വീഴ്ചയില്‍ റോഡരികലെ കരിങ്കല്ലില്‍ തലയിടിച്ചതാണ് മരണകാരണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം

സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. ഇതിനിടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കം സ്ംഘര്‍ഷത്തില്‍ കലാശിച്ചു.

Share news
error: Content is protected !!
Scroll to Top