നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബിഹാര്‍ വളരെ വേഗത്തില്‍ മുന്നേറുമെന്നും ബിഹാറിലെ പുതിയ സര്‍ക്കാരിന് തന്റെ പൂര്‍ണ്ണ സഹകരണവും മാര്‍ഗനിര്‍ദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.

ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. വൈകിട്ട് നാലുമണിക്ക് ആയിരിക്കും എന്‍ഡിഎ യോഗം ചേര്‍ന്ന് അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതെങ്കില്‍ ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായയാരിക്കും ബിജെപി മുഖ്യമന്ത്രി എത്തുക.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.

Share news
error: Content is protected !!
Scroll to Top