മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഓണത്തിന് ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജില്ലയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
മലപ്പുറത്തു സിവില്‍സ്റ്റേഷനില്‍ നടന്ന പ്രകടനത്തിന് ടി. വേണുഗോപാലന്‍, പി.നാരായണന്‍, അനില്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി. വി. ശിവദാസ്, എം.സി. മോഹനന്‍ എന്നിവരും കോട്ടപ്പടിയില്‍ സുരേഷ് ബാബു, മുനിസിപ്പാലിറ്റിയില്‍ ബാലസുബ്രഹ്മണ്യന്‍, കുന്നുമ്മല്‍ കെ.പി. ജയേന്ദ്രന്‍ എന്നിവരും സംസാരിച്ചു.
നിലമ്പൂരില്‍ കെ. മോഹനന്‍, മഞ്ചേരിയില്‍ ടി.കെ. എ. ഷാഫി, എ.കെ.കൃഷ്ണപ്രദീപ് എന്നിവരും, തിരൂരങ്ങാടിയില്‍ കെ. മോഹന്‍ദാസ്, വേങ്ങരയില്‍ എന്‍.മുഹമ്മദ് അഷ്‌റഫ്, എന്നിവരും, കൊണ്ടോട്ടിയില്‍ ടി.വി. ഗോപാലന്‍ എന്നിവരും സംസാരിച്ചു.
പൊന്നാനിയില്‍ സുഭാഷ്, തിരൂരില്‍ കെ. സുനില്‍കുമാര്‍ എന്നിവരും, എന്നിവരും സംസാരിച്ചു.





