വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം.

തിരു: സെക്രട്ടറിയേറ്റില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം. എന്നാല്‍ വീക്ഷണം, ചന്ദ്രിക എന്നീ പത്രങ്ങളുടെ സൈറ്റുകള്‍ക്ക് നിയന്ത്രണമില്ല.

നിയന്ത്രണത്തെ കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. അതിലൊന്ന് ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്താനാണ് നിയന്ത്രണ എന്നാണ് മറ്റൊന്ന് സാങ്കേതികമായ കാരണങ്ങളാലാണ് താല്‍്ക്കാലികമായി ചില നിയന്ത്രമങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ്.

സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴേക്കുള്ള ജീവനക്കാര്‍ക്കാണ് നിയന്ത്രണം. നേരത്തെ ഫെയ്‌സ് ബുക്കും ട്വിറ്ററും നിരോധിക്കാന്‍ നീക്കം നടത്തുകയും ഇത് ഉദ്യോഗസ്ഥരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിയാതെ പോവുകയുമായിരുന്നു.

ഈ ഉത്തരവിനെതിരെ ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരും എന്‍ജിഒ യൂണിയന്‍ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top