
റായ്പുർ: ഛത്തീസ്ഗഢിലെ വേദാന്ത ലിമിറ്റഡ് പവർ പ്ലാന്റിൽ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ച് 10 തൊഴിലാളികൾ മരിച്ചു. 40നു മുകളിൽ പേർക്ക് പരിക്കേറ്റു.
ശക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.സംഭവം നടന്നതിനു പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





