Section

malabari-logo-mobile

ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

HIGHLIGHTS : ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 2012 ജനുവരി മുതല്‍ 2013 ജൂലൈ 31 വരെ കാലയളവില്‍ പത്രങ്ങളിലോ ചാനലുകളിലോ പ്രസിദ്ധീകരിച്ച/ സംപ്രേഷണം ചെയ്ത സാമൂഹിക പ്രതിബദ്ധതയുള്ള വാര്‍ത്ത, ഫീച്ചര്‍, പരമ്പര, പ്രത്യേക പരിപാടി എന്നിവയ്ക്കാണ് അവാര്‍ഡ്. ദൃശ്യമാധ്യമത്തിനും അച്ചടി മാധ്യമത്തിനും വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. ഇരുപത്തി അയ്യായിരം ഇന്ത്യന്‍ രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം 2014 ജനുവരിയില്‍ ദോഹയില്‍ നല്‍കും. മാധ്യമ രംഗത്തെ പരിചയ സമ്പന്നരായ വിദഗ്ധ ജൂറിയാണ് വിലയിരുത്തുക. അതാതു മാധ്യമ സ്ഥാപനത്തിന്റെ പത്രാധിപരുടെ സാക്ഷ്യപത്രത്തോടെ മൂന്ന് കോപ്പികള്‍ അശ്‌റഫ് തൂണേരി, ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ മീഡിയാ ഫോറം, പി ബി നമ്പര്‍: 30364, ദോഹ, ഖത്തര്‍ എന്ന ദോഹ വിലാസത്തിലോ ‘ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം അവാര്‍ഡ്’ എന്ന് കവറില്‍ രേഖപ്പെടുത്തി എ വി ഷെറിന്‍, ജനറല്‍ സെക്രട്ടറി, പ്രസ് ക്ലബ്ബ്, മാന്വല്‍ സണ്‍സ് ജംഗ്ഷന്‍, ജി എച്ച് റോഡ്, കോഴിക്കോട്-1 എന്ന കേരളാ വിലാസത്തിലോ ആണ് അയക്കേണ്ടത്. ശാളൂമമേൃ@ഴാമശഹ.രീാ എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്. എം പി-ഫോര്‍ ഫോര്‍മാറ്റിലാണ് ദൃശ്യമാധ്യമ സൃഷ്ടികള്‍ സമര്‍പ്പിക്കേ ണ്ടത്. 2013 സപ്തംബര്‍ 30 ആണ് അവസാന തിയ്യതിയെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!