ക്യാമറക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കും; ശ്വേതാ മേനോന്‍

ക്യാമറക്ക് മുന്നില്‍ വേണ്ടി വന്നാല്‍ താന്‍ ഇനിയും വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി ശ്വേതാ മേനോന്‍. അഭിനയം തന്റെ തൊഴിലാണെന്നും അതിന്റെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നും ശ്വേത മേനോന്‍ തുറന്നു പറഞ്ഞു.

തന്റെ തൊഴില്‍ ആവശ്യപെടുന്ന കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്യുന്നൊള്ളൂവെന്നും അതുകൊണ്ടു തന്നെ ജോലി ചെയ്യുമ്പോള്‍ നാണിക്കേണ്ട കാര്യമില്ലെന്നും ശ്വേത പറഞ്ഞു.

ഞാനിപ്പോള്‍ ഏറെ ആസ്വദിക്കുന്നതും ഇഷ്ടപെടുന്നതും ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കാനാണ്. സിനിമയില്‍ വ്യക്തിത്വത്തിന് സ്ഥാനമില്ലെന്നും അവിടെ നമ്മള്‍ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ടിവി പരിപാടി അവതരിപ്പിക്കുമ്പോള്‍ തന്റെ വ്യക്തിത്വമാണ് പുറത്തു വരുന്നതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതയുടെ ഈ വെളിപ്പെടുത്തല്‍.

 

Share news
error: Content is protected !!
Scroll to Top