Section

malabari-logo-mobile

ചാക്ക് രാധാകൃഷ്ണന്റെ ജാമ്യം റദ്ധാക്കാനാവില്ല; കോടതി

HIGHLIGHTS : കൊച്ചി: മലബാര്‍ സിമന്റ് മുന്‍ കമ്പനി സെക്രട്ടറി ശശിന്ദ്രന്റെയും മക്കളുടെയും

കൊച്ചി: മലബാര്‍ സിമന്റ് മുന്‍ കമ്പനി സെക്രട്ടറി ശശിന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപെട്ട കേസില്‍ അറസ്റ്റിലായ ചാക്ക് രാധാകൃഷ്ണന്‍ എന്ന വിഎം രാധാകൃഷ്ണന്റെ ജാമ്യം റദ്ധക്കണമെന്നാവശ്യപെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ചാണ് സിബിഐ ഇയാളുടെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപെട്ടത്.

ശശീന്ദ്രന്റെ മരണവുമായി ബന്ധപെട്ട കേസിലെ സാക്ഷിയും മലബാര്‍ സിമന്റ് കമ്പനി ജീവനക്കാരനുമായ മുഹമ്മദ് സുലൈമാനെ പാലക്കാട് സ്വദേശി ഐസക് മുഹമ്മദ് മുഖേന രാധാകൃഷ്ണന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സിബിഐയുടെ വാദം. അതേ സമയം ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

sameeksha-malabarinews

60 ദിവസത്തെ റിമാന്‍ഡ്കാലാവധി പൂര്‍ത്തിയായിട്ടും സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് രാധാകൃഷ്ണന് കോടതി ജാമ്യം അനുവദിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!