Section

malabari-logo-mobile

നൈജീരിയയില്‍ തട്ടികൊണ്ടുപോയ നിലമ്പൂര്‍ സ്വദേശിയെ മോചിപ്പിച്ചു

HIGHLIGHTS : നിലമ്പൂര്‍ : നൈജീരിയയില്‍ കൊള്ള സംഘം

നിലമ്പൂര്‍ : നൈജീരിയയില്‍ കൊള്ള സംഘം തട്ടികൊണ്ടുപോയ മലയാളിയുവാവിനെയും സഹപ്രവര്‍ത്തകനായ ആന്ധ്രാ സ്വദേശിയേയും മോചിപ്പിച്ചു. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3 മണിക്കാണ് ഇരുവരെയും മോചിപ്പിച്ചത്. നിലമ്പൂര്‍ ചാലിയാര്‍ അകമ്പാടത്തെ റിട്ടയര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഉമ്മറിന്റെ പുത്രന്‍ മനാഷ്(30), സഹപ്രവര്‍ത്തകന്‍ വിജയ്‌റെഡ്ഡിയെയുമാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ എംബസിയുടെയും മലയാളി സമാജത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് കൊള്ള സംഘം വിട്ടയച്ചത്.

നൈജീരിയയിലെ റോയല്‍ സാള്‍ട്ട് വെയ്‌സ് വാട്ടര്‍ ഇന്റസ്ട്രീസ് ലിമിറ്റഡിലെ മേനേജരായ മനാഷിനെയും സുഹൃത്തിനെയും 10 ദിവസം മുമ്പാണ് തട്ടികൊണ്ടുപോയത്. ഒഴിവുദിവസവും ജോലിക്കെത്തിയ മനാഷും സുഹൃത്തും വാന്‍ പുറത്ത് നിര്‍ത്തി ഡ്രൈവര്‍ കമ്പനിയുടെ ഗേറ്റ് തുറക്കാന്‍ പുറത്തിങ്ങിയ സമയത്ത് എട്ടോളം വരുന്ന തദ്ദേശിയരായ ആയുധ മേന്തിയ ഒരു സംഘം തോക്കൂചൂണ്ടി അവരുടെ വണ്ടിയില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയൊരു വീട്ടില്‍ ഇവരെ താമസിപ്പിക്കുകയായിരുന്നു. കൊള്ള സംഘത്തിലെ ആളുകള്‍ ഇവരോട് വളരെ മാന്യമായാണ് പെരുമാറിയതെന്നും വേണ്ട ഉഭക്ഷണം നല്‍കിയെന്നുമാണ് മനാഷ് കുടുംബാംഗങ്ങളെ അറിയിച്ചത്. ഇവരുടെ ബ്രിട്ടീഷ് കമ്പനിയുമായി സംഘം നടത്തിയ വിലപേശലിലാണ് മോചനം ഇത്ര ദിവസം വൈകാന്‍ കാരണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!