ഹൈവേയില്‍ കക്കാട് വാഹനാപകടം; 2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : നാഷ്ണല്‍ ഹൈവേയില്‍ കക്കാടിനടുത്ത് കാച്ചടിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മഞ്ചേരി സ്വദേശികളായ തെക്കെപുര അസ്‌ക്കര്‍(24), പറയറ്റ ജാബിര്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് മണിക്കാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top