സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 93.70 ശതമാനമാണ് വിജയം. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയമാണ് തിരുവനന്തപുരം നേടിയത്.

പരീക്ഷ എഴുതിയ 24.71 ലക്ഷം പേരിൽ 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്.

വിജയവാഡ രണ്ടാം സ്ഥാനം നേടി. ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പരീക്ഷ.ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഈ വർഷവും മികവ് നേടിയത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്.

2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top