തിരുന്നാവായ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു.

തിരുന്നാവായ : നാവാമുകുന്ദ സ്‌കുളില്‍ പൈക്ക ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ കളികാണാനെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കൂട്ടായി സ്വദേശി അസ്‌ലം(14)ആണ് മരിച്ചത്. അസ്‌ലം എംഎംഎന്‍എച്ച്എസ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കളികാണാനെത്തിയ അസ്‌ലം ഗ്രൗണ്ടില്‍ വാട്ടര്‍ടാങ്കി നടുത്തെ പൂഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരുന്നാവായ കൊടക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരൂര്‍ എസ്‌ഐ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Share news
error: Content is protected !!
Scroll to Top