Section

malabari-logo-mobile

നിലമ്പൂര്‍ ടൂറിസം വികസനം: സമഗ്ര പദ്ധതി തയ്യാറാകുന്നു

HIGHLIGHTS : നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയിലെ ടുറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന്

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയിലെ ടുറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാകുന്നു. ടുറിസം സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതി നിര്‍വഹണത്തിന് 41 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. രാജ്യാന്തര മാത്യകയില്‍ വിദേശികളെക്കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടാണ് പദ്ധതി തയ്യാറാക്കുക.

ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍ പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങള്‍, നിലമ്പൂര്‍ ഡി.എഫ്.ഒ.ബംഗ്‌ളാവ്, തേക്ക് മ്യുസിയം, കനോലി പ്ലോട്ട് വള്ളുവശ്ശേരി സെന്‍ട്രല്‍ നഴ്‌സറി, നാടുകാണി ചുരം, തുടങ്ങി ടൂറിസം സാധ്യതയുള്ള മുഴുവന്‍ സ്ഥലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!