മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്കെതിരെ സുരാജ് വെഞ്ഞാറമൂട് നല്‍കിയ കേസ് പിന്‍വലിച്ചു

മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്‍ സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയിലുള്ള കേസ് കോടതിയില്‍ ഒത്തുതീര്‍പ്പായി. ഏറ്റുമാനൂര്‍ കോടതിയില്‍ വിചാരണ നടക്കുന്ന വേളയിലാണ് ഒത്തുതീര്‍പ്പുണ്ടായത്.

2012 ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂരിനടുത്ത് കട്ടച്ചിറയില്‍ ഒരു സ്വകാര്യ സ്‌കൂള്‍ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സുരാജ് മോഹന്‍ലാലിനെ അനുകരിച്ചിരുന്നു. എന്നാല്‍ ഇത് ലാലിനെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച്. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ വേദി വിട്ട് പുറത്ത് വന്ന സൂരാജിനെ തടയുകയായിരുന്നു. സൂരജ് സഞ്ചരി്്ച്ചിരുന്ന കാര്‍ തടഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് സൂരാജ് ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.
ഇപ്പോള്‍ ഈ കേസിന്റെ വിചരാണക്കായി കോടതിയിലെത്തിയപ്പോഴാണ് പ്രതിഭാഗം വക്കീലിന്റെയും പ്രോസിക്യൂട്ടറുടെയും സാനിധ്യത്തി്ല്‍ കേസ് ഒത്തുതീര്‍പ്പായത്.

Share news
error: Content is protected !!
Scroll to Top