Section

malabari-logo-mobile

കോഴിക്കോട് മേഖലാ അമച്വര്‍ നാടക മത്സരം സെപ്റ്റംബര്‍ ഒന്ന് മുതല്‍

HIGHLIGHTS : കോഴിക്കോട് :കേരള സംഗീത നാടക അക്കാദമി

കോഴിക്കോട് :കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന മേഖലാ അമച്വര്‍ നാടകമത്സരം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ അരങ്ങേറും. തെരഞ്ഞെടുക്കപ്പെട്ട ആറ് നാടകങ്ങളാണ് മത്സരത്തിനെത്തുന്നത്.
സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് മേയര്‍ എ.കെ പ്രേമജം മത്സരം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന ലഘുനാടക മത്സരത്തില്‍ വിജയിച്ചവര്‍ക്കുളള അവാര്‍ഡുകള്‍ എം.കെ രാഘവന്‍ എം.പി വിതരണം ചെയ്യും. അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ കളക്ടര്‍ സി.എ ലത, നന്മ സംസ്ഥാന സെക്രട്ടറി മാധവന്‍ കുന്നത്തറ, അക്കാദമി സെക്രട്ടറി ഡോ.പി.വി കൃഷ്ണന്‍ നായര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് നന്മ അവതരിപ്പിക്കുന്ന എംബ്രിയോ, രണ്ടിന് മലപ്പുറം അകം പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ‘കഥ’ കഥ കസ്തൂരി, മൂന്നിന് കോഴിക്കോട് നാട്യ ദര്‍ശന്‍ തിയേറ്റര്‍ സെന്ററിന്റെ ഒ2 അഥവാ അവസാന ശ്വാസം, നാലിന് മലപ്പുറം ക്ലേ പ്ലേ ഹൗസ് ആന്റ് പെര്‍ഫോമിങ് സ്റ്റഡി സെന്ററിന്റെ ഒച്ച, അഞ്ചിന് കണ്ണൂര്‍ മലയാള കലാനിലയത്തിന്റെ മത്തി, ആറിന് കണ്ണൂര്‍ പരിയാരം നാടകസംഘത്തിന്റെ മരവീണ പറയുന്നത് എന്നീ നാടകങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!