Section

malabari-logo-mobile

നികത്തിയ പാടത്തെ മണ്ണ് മാറ്റാന്‍ കലക്ടറുടെ ഉത്തരവ്.

HIGHLIGHTS : എടപ്പാള്‍ : ആലങ്കോട് വില്ലേജിലെ രണ്ടു വയലുകളില്‍ നിക്ഷേപിച്ച മണ്ണെടുത്ത്

എടപ്പാള്‍ : ആലങ്കോട് വില്ലേജിലെ രണ്ടു വയലുകളില്‍ നിക്ഷേപിച്ച മണ്ണെടുത്ത് മാറ്റാനാണ് കലക്ടറുടെ ഉത്തരവ്. ആലങ്കോട് വില്ലേജിലെ ചിയ്യാനൂര്‍ ദേശിയ പാതയോരത്തെ 37 സെമന്റ് വയലാണ് പൂര്‍വ്വരൂപത്തിലാക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഈ പാടങ്ങള്‍ നികത്തുന്നതിനെതിരെ ശക്തമായ സമരം നടന്നിരുന്നു. ഇൗ സമരത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി് ടി.സത്യനെ ലോറികയറ്റി വധിക്കാന്‍ ഭൂമാഫിയ ശ്രമിച്ചിരുന്നു. ടി.സത്യനെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും ഭൂമാഫിയക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ സംസ്ഥാനപാത ഉപരോധത്തെ തുടര്‍ന്ന് കര്‍ശനമായ നടപടിയെടുക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം് പിന്‍വലിക്കുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ലോറിക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കുകയും ഭൂവുടമകളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി ഹിയറിംങ് നടത്തുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് മണ്ണിട്ടു നികത്തിയ പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ എം.സി മോഹന്‍ദാസ് ഉത്തരവിറക്കിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!