Section

malabari-logo-mobile

നാഷണല്‍ ഹൈവേ സ്ഥലമേറ്റെടുക്കല്‍: സര്‍വ്വെക്കെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.

HIGHLIGHTS : താനൂര്‍: നാഷണല്‍ ഹൈവേ എടരിക്കോട്-പാലച്ചിറമാട്-സ്വഗതമാട്

താനൂര്‍: നാഷണല്‍ ഹൈവേ എടരിക്കോട്-പാലച്ചിറമാട്-സ്വഗതമാട് ബൈപാസ് റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ സര്‍വ്വെക്കെത്തിയ ജീവനക്കാരെ നാട്ടുകാരും ഹൈവേ ആക്ഷന്‍ കമ്മിററിയും തടഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തോടെ എടരിക്കോട്ടും പാലച്ചിറമാടുമാണ് ജീവനക്കാരെ തടഞ്ഞത്. തിരൂര്‍ സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. നഷ്ടപരിഹാരം, പുനരധിവാസം, തുടങ്ങിയ സംബന്ധിച്ച് അന്തിമതീരുമാനമാകാതെ സര്‍വ്വെ നടപടി അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു സമരം. നേരത്തെ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ നഷ്ടപരിഹാരവും മറ്റും സംബന്ധിച്ച് അന്തിമതീരുമാനമാകാതെ സ്വകാര്യഭൂമിയേറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കില്ലെന്ന് കലക്ടറും എംഎല്‍എയും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് അധികൃതര്‍ സര്‍വ്വെക്കെത്തിയത്. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുായി രംഗത്തെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ സര്‍വ്വെ കല്ലുകള്‍ പറിച്ചിട്ടു. പ്രതിഷേധം ശക്തമായതോടെ സര്‍വ്വെക്ക് നേതൃത്വം നല്‍കുന്ന സുബുറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം താല്‍ക്കാലികമായി തിരിച്ചുപോയി. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് നാസര്‍, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് സികെഎ റസാഖ്, സിപഐ എം എടരിക്കോട് ലോക്കല്‍ സെക്രട്ടറി സി സിറാജ്, നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ഉസ്മാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!