Section

malabari-logo-mobile

തിരൂരില്‍ 6 ലക്ഷം രൂപയുടെ ഹാന്‍സ് പിടിച്ചു.

HIGHLIGHTS : തിരൂര്‍: ട്രെയ്‌നില്‍ കടത്തിക്കൊണ്ടു വന്ന

തിരൂര്‍: ട്രെയ്‌നില്‍ കടത്തിക്കൊണ്ടു വന്ന 6 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പനങ്ങള്‍ തിരൂര്‍ റെയ്ല്‍വേ സ്‌റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് ക്രൈം വിഭാഗം പിടികൂടി.

ഇന്നലെ ചെന്നൈ മംഗലാപുരം വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ പാര്‍സലായി വന്ന് പ്ലാറ്റ്‌ഫോറത്തില്‍ ഇറക്കിയിട്ടിരുന്ന രണ്ട് വലിയ ബോക്‌സുകളിലാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്.
പാലക്കാട് ഡിവിഷണല്‍ കൊമേഷ്യല്‍ കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് ആര്‍പിഎഫിന്റെ പ്രത്യേക ക്രൈം വിഭാഗം എത്തി വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

sameeksha-malabarinews

മൊത്തം 30,000 ത്തോളം പാക്ക് ഹാന്‍സാണ് കണ്ടെത്തിയത്. കേരളത്തില്‍ പുകയില ഉല്പന്നങ്ങള്‍ നിരോധിച്ചതോടെ ട്രെയ്‌നുകളില്‍ തമിണ്‌നാട്ടില നിന്നും ഇവയുടെ കടത്ത് വ്യാപകമായിരിക്ക്ുകയാണ്. കോയമ്പത്തൂര്‍ വഴി വരുന്ന പകല്‍ ട്രെയിനുകളില്‍ പട്ടാമ്പി മുതല്‍ പരപ്പനങ്ങാടി വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് പുറമേ പുകയില ഉല്പന്നങ്ങളുടെ കടത്തും ഏറി വരികയാണ്. ഇത് അധികൃതരുടെ ഒത്താശയോടെയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!