Section

malabari-logo-mobile

പരപ്പനങ്ങാടിയിലും കോളറ

HIGHLIGHTS : പരപ്പനങ്ങാടി : വള്ളിക്കുന്ന് പഞ്ചായത്തില്‍ ദിവസങ്ങള്‍ക്ക്

പരപ്പനങ്ങാടി : വള്ളിക്കുന്ന് പഞ്ചായത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത കോളറ പരപ്പനങ്ങാടിയിലേക്കും പടര്‍ന്ന് പിടിക്കുന്നു. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശികളായ പിതാവിനും മകനുമാണ് കോളറ പിടിപെട്ടത്.

ഇന്നലെ വയറിളക്കം മൂലം എകെജി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇവര്‍ക്ക് കോളറയാണെന്ന് സ്ഥിതീകരിക്കുകയായിരുന്നു. ഇവര്‍ അപകട നില തരണം ചെയ്തതായി ആശപത്രി അധികൃതര്‍ അറിച്ചു.

sameeksha-malabarinews

സദ്ദാം ബീച്ചിന് സമീപപ്രദേശത്തുള്ള കഞ്ഞിത്തോട് മാലിന്ന്യം നിറഞ്ഞ് കിടക്കുകയാണ് . ഇത് രോഗം പടര്‍ന്നുപിടിക്കുമോ എന്ന ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

അയല്‍ പഞ്ചായത്തുകളില്‍ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ തന്നെ കുറ്റമറ്റതും ലക്ഷ്യബോധവുമുള്ള പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിനായില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴിലാണ് ഈ പ്രദേശം.

ജനസാന്ദ്രതയേറിയ പരപ്പനങ്ങാടി പഞ്ചായത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചാല്‍ നിയന്ത്രക്കാന്‍ ബുദ്ധിമുട്ടാണ്. റോഡുകളലും പൊതുയിടങ്ങളിലും വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും അവ നീക്കം ചെയ്യാത്തതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത വളരെയധികമാണ്. എന്നാല്‍ പഞ്ചായത്ത് ഇത്തരം കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ പതിപ്പിക്കുന്നില്ല. കഴിഞ്ഞാഴ്ചയില്‍ പോലീസും ആരോഗ്യവകുപ്പും പരപ്പനങ്ങാടിയിലെ അനധികൃത അറവുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും അധികൃകരുടെ ഒത്താശയോടെ അവ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!