Section

malabari-logo-mobile

അംഗന്‍വാടി വര്‍ക്കര്‍ – ഹെല്‍പ്പര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍

മലപ്പുറം:  ജില്ലയില്‍ സാമൂഹികക്ഷേമ വകുപ്പിന് കീഴിലുളള വിവധ പ്രൊജക്റ്റുകളില്‍ അങ്കണവാടി വര്‍ക്കര്‍ – ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരൂരങ്ങാടി ഐ.സി.ഡി.എസ്. പ്രൊജക്ടിനു പരിധിയിലുളള പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളിലെയും തിരൂരങ്ങാടി അഡീഷനല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിനു കീഴിലുളള തേഞ്ഞിപ്പലം, മുന്നിയൂര്‍, പെരുവളളൂര്‍ പഞ്ചായത്തുകളിലെയും (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14) മലപ്പുറം ഐ.സി.ഡി.എസ്. പ്രൊജക്ടിലെ മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം പഞ്ചായത്തുകളിലെയും (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16) കൊണ്ടോട്ടി അഡിഷനല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ ചെറുകാവ്, ചേലേമ്പ്ര, പളളിക്കല്‍, വാഴയൂര്‍ പഞ്ചായത്തുകളിലേയും (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്) മങ്കട ഐ.സി.ഡി.എസ്. പ്രൊജക്ടിലെ ആറ് പഞ്ചായത്തുകളിലും (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25) മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ കോട്ടയ്ക്കല്‍ നഗരസഭ, പൊന്മള, ഒതുക്കുങ്ങല്‍, കോടൂര്‍ (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16) എന്നീ ഗ്രാമ പഞ്ചായത്തുകളിലും ഉണ്ടാകാനിടയുളള വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

2012 ജനുവരി ഒന്നിന് 18നും 46നും മധ്യേ പ്രായമുളളവരും അതത് പഞ്ചായത്തുകളില്‍ സ്ഥിര താമസമുളളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എ.സ്.എല്‍.സി. ജയിച്ചിട്ടില്ലാത്തവരും എഴുത്തും വായനയും അറിയുന്നവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുളള ചില്‍ഡ്രന്‍സ് ഹോമുകള്‍, മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകളിലെ അന്തേവാസികള്‍, 40 വയസ്സിന് മുകളിലുളളവര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ വിധവകള്‍, ഒരു വര്‍ഷത്തില്‍ കൂടുതല്‍ സേവന പരിചയവുമുളളവര്‍, സര്‍ക്കാര്‍ .അംഗീകൃത നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പാസ്സായിട്ടുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

sameeksha-malabarinews

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ക്കിഫിക്കറ്റ്, സ്ഥിര താമസം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ നിന്നുളള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍ ജാതി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നിശ്ചിത മതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് – പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. 2009 ലെ വിഞ്ജാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ്., ബ്ലോക്ക് – പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!