Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ മുസ്ലിംലീഗിനെതിരെ വീണ്ടും കോണ്‍ഗ്രസ് പടയൊരുക്കം.

HIGHLIGHTS : തിരൂരങ്ങാടി: യുഡിഎഫ് സംവിധാനം പാടെ തകര്‍ന്ന തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി: യുഡിഎഫ് സംവിധാനം പാടെ തകര്‍ന്ന തിരൂരങ്ങാടിയില്‍ കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് വീണ്ടും ലീഗിനെതിരെ പടയൊരുക്കം നടത്തുന്നു. ‘പുര’ പദ്ധതിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സടക്കം നേതൃത്വം നസല്‍കുന്ന തിരൂരങ്ങാടി ജനകീയ സമിതി നാളെ പഞ്ചായത്തിലേക്ക് മാര്‍ച്ച നടത്തും. ഡിസിസി ജില്ലാ ട്രഷറര്‍ എംഎന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

ജനകീയ സമിതയില്‍ മുസ്ലിംലീഗ് ഒഴികെയുള്ള 12 കക്ഷികളാണുള്ളത്. ഇതില്‍ സിപിഎമ്മും ഉള്‍പ്പെടും അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് വികസനപദ്ധതികള്‍ വൈകിപ്പിക്കുന്നു എന്നാണ് ഇവരുടെ പ്രധാന പരാതി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!