കേരളയുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു.

സംഘടന പിളര്‍പ്പിലേക്ക്

മലപ്പുറം കേരളയുക്തിവാദി സംഘത്തിന്റെ മലപ്പുറം ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു.യുക്തിവാദി സംഘം സംസ്ഥാന നേതൃത്വം മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഈ വിവരം പ്രഖ്യാപിച്ച്. സംഘടന വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് നിലവിലെ ഭാരവാഹികളായ പാറക്കല്‍ മുഹമ്മദിനെയും ജബ്ബാര്‍മാഷെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 8ന് മലപ്പുറത്ത് നടക്കാനിരിക്കുന്ന ദേശീയ സെമിനാര്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെല്ലെന്നും കേരളയുക്തിവാദി സംഘത്തിന് അതുമായി ബന്ധമില്ലന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ജില്ലാ കമ്മറ്റി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നും സെമിനാര്‍ നടത്തിപ്പുമായി മുന്നോട്ടു പോകുമെന്നുമാണ് ജില്ലാ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവിലെ ജില്ലാകമ്മിറ്റി ഒറ്റക്കെട്ടായി നീങ്ങുകയാണന്ന് ലഭിക്കുന്ന വിവരം

Share news
error: Content is protected !!
Scroll to Top