കണ്ണമംഗലം ഉപതെരഞ്ഞെടുപ്പ് ; കനത്ത പോളിംഗ്

വേങ്ങര: പ്രവാസികളും മരിച്ചവരുമല്ലാതെ വോട്ടര്‍പട്ടികയില്‍ പേരുള്ള മുഴുവന്‍ ആളുകളും വോട്ടുചെയ്ത വേങ്ങര കണ്ണമംഗം പഞ്ചായത്തിലെ ഇ കെ പടി 18-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതായി. 1200 വോട്ടില്‍ ആയിരത്തിനടുത്ത് വോട്ടര്‍മാര്‍ വോട്ടുചെയ്തു.

ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രന്‍ ചേലക്കര ബീരാനും, യുഡിഎഫ് സ്വതന്ത്രന്‍ സി അനൂപും തമ്മിലായിരുന്നു പ്രധാന മത്സരം. വെല്‍ഫെയര്‍പാര്‍ട്ടി്, എസ്ഡിപിഐ, ഐഎന്‍എല്‍ തുടങ്ങിയ കക്ഷികളും പ്രചരണ രംഗത്ത് സജീവമായിരുന്നു.

വാര്‍ഡുണ്ടായതുമുതല്‍ എല്‍ഡിഎഫ് ജയിക്കുന്ന ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ ജയിച്ച ചാലില്‍ ചന്ദ്രന്‍ നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. നാളെ വോട്ടെണ്ണെല്‍ നടക്കും. വോട്ടെണ്ണല്‍ ഫലം എന്തായാലും പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ മെമ്പറുമായ സുബൈദ രാജിവെക്കും. അനൂപിന് ലീഗ് പിന്‍തുണച്ചത് സുബൈദ രാജിവെക്കാമെന്ന ധാരണയിലാണ്. മുസ്ലിംലീഗ് ഭരണസമിതിക്കെതിരെ ഐഎവി ഭവനപദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുസ്ലിംലീഗും കോണ്‍ഗ്രസും ഇവിടെ കടുത്ത ഭിന്നതയിലായിരുന്നു.

Share news
error: Content is protected !!
Scroll to Top