Section

malabari-logo-mobile

ടെക്സ്റ്റയ്ല്‍ ടെക്‌നോളജി: ട്രെയ്‌നര്‍മാരെ ആവശ്യമുണ്ട്

HIGHLIGHTS : ഹാന്‍വീവ് -ഹാന്‍ടെക്‌സ് എന്നിവയുടെ സ്ഥാപനങ്ങളിലെ

ഹാന്‍വീവ് -ഹാന്‍ടെക്‌സ് എന്നിവയുടെ സ്ഥാപനങ്ങളിലെ നെയ്ത്തുകാര്‍ക്ക് കണ്ണൂരിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജി മുഖേനെ നല്‍കുന്ന വിദഗ്ധ പരിശീലനത്തിന് മാസ്റ്റര്‍ ട്രെയ്‌നര്‍മാരെ ആവശ്യമുണ്ട്. ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം ടെക്‌നോളജി, ഫാബ്രിക്ക് ഫോമിങ് ടെക്‌നോളജി എന്നിവയിലേതിലെങ്കിലും അംഗീകൃത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ പോളിടെക്‌നിക്ക് കോളെജുകളില്‍ നിന്നോയുളള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുണ്ടാവണം. ഈ യോഗ്യതയുളളവരുടെ അഭാവത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്റ്റര്‍, വീവിങ് മാസ്റ്റര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തസ്തികകളില്‍ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വിരമിച്ചവരേയും പരിഗണിക്കും. ജക്കാര്‍ഡ്, ഡോബി എന്നിവയില്‍ പരിശീലനം നല്‍കാനുളള വൈദഗ്ധ്യവും അഭികാമ്യം. വെളളക്കടലാസില്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. വിലാസം എക്‌സികൂട്ടീവ് ഡയറക്റ്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7. ഫോണ്‍ 0497 2835390, 2739322.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!