സോഫ്റ്റ് സ്‌കില്‍ പരിശീലനം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ വികസന പരിശീലനം നല്‍കുന്നു. തൊഴില്‍ ലഭ്യതയ്ക്കായി ഐ.റ്റി. അധിഷ്ടിതമായ ത്രി മാസ പരിശീലനത്തില്‍ ഇംഗ്ലീഷ് ഭാഷാ പ്രയോഗം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം, അഭിമുഖ പരിജ്ഞാനം വിഷയ അവതരണ ശേഷി, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയിലാണ് പരിശീലനം നല്‍കുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ ഡിപ്ലോമ പാസായവര്‍ക്കും എഞ്ചിനീയറങിന് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 26 \ും മധ്യേ പ്രായമുളളവരാവണം. പ്രതിമാസം 4000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും cybersri.org, cdit.org ല്‍ ലഭിക്കും. മേല്‍വിലാസമെഴുതി 10 രൂപ സ്റ്റാപൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാ ഫോം തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോമും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഏപ്രില്‍ 25 നകം ലഭിക്കണം. ഫോണ്‍ 0471 2323949.

 

Share news
error: Content is protected !!
Scroll to Top