മൊബൈല്‍ ടെക്‌നോളജി-അനിമേഷന്‍ കോഴ്‌സുകള്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്‍ഡ് അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വിഷ്വല്‍ ഇഫക്റ്റ് ആന്‍ഡ് ത്രീഡി അനിമേഷന്‍, അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നോളജീസ് മേഖലയില്‍ ആധുനിക പരിശീലനം നല്‍കുന്നു. 22 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരവും cybersri.org, cdit.org ല്‍ ലഭിക്കും. മേല്‍വിലാസമെഴുതി 10 രൂപ സ്റ്റാംപൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോം തപാലിലും ലഭിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഏപ്രില്‍ 27 നകം ലഭിക്കണം. ഫോണ്‍ 0471 2323949.

 

Share news
error: Content is protected !!
Scroll to Top