മലപ്പുറം നഗരത്തില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം:കോഴിക്കോട്-പാലക്കാട് ദേശിയപാത 213 ല്‍ മലപ്പുറം നഗരത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 19 മുതല്‍ വാഹന ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ മേല്‍മുറി-മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപ്പാസ് വഴിയും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ കാവുങ്ങല്‍-മുണ്ടുപറമ്പ്-മേല്‍മുറി ബൈപ്പാസ് വഴിയും പോകണമെന്ന് എക്‌സികൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top