Section

malabari-logo-mobile

ടിപി ചന്ദ്രശേഖരന്‍ വധകേസ്; കാരായി രാജന്‍ ഉള്‍പ്പെടെ 20 പേരെ വെറുതെ വിട്ടു

HIGHLIGHTS : കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ കാരയി രാജന്‍ ഉള്‍പ്പെടെ 20 പേരെ കോടതി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ കാരയി രാജന്‍ ഉള്‍പ്പെടെ 20 പേരെ കോടതി വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് പ്രതേ്യക കോടതിയാണ് ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഒഞ്ചിയം ഏരിയാ സെക്രട്ടറി പിഎം ദയാനന്ദന്റെ സഹോദരന്‍ പിഎം ഷാജി തുടങ്ങി 24 പ്രതികളെ വെറുതെ വിടണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

sameeksha-malabarinews

ഈ കേസില്‍ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്ത സാഹചര്യത്തില്‍ അന്തിമ വാദത്തിന് മുമ്പ് പ്രതികളെ കുറ്റ വിമുക്തരാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സാക്ഷികള്‍ കൂറു മാറിയതു കൊണ്ടു മാത്രം തെളിവുകള്‍ ഇല്ലാതാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ അനേ്വഷണ ഉദേ്യാഗസ്ഥരുടെ മൊഴികളുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ 52 സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു. ഇത്തരത്തില്‍ സാക്ഷികള്‍ നിരന്തരം കൂറുമാറിയത് കനത്ത തലവേദനയാണ് പ്രോസിക്യൂഷന്‍ ഭാഗത്തിന് ഉണ്ടാക്കിയത്.

അതേ സമയം സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപെട്ടു. പ്രതികള്‍ കൂറുമാറിയതാണ് ഇപ്പോഴത്തെ വിധിക്ക് കാരണമെന്ന് ആര്‍എംപി പ്രതികരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!