Section

malabari-logo-mobile

മുസാഫര്‍ നഗര്‍ കലാപം മരണം 48

HIGHLIGHTS : മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപങ്ങളില്‍

മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപെട്ടവരുടെ എണ്ണം 48 ആയി. കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ് പട്ടാളം പ്രദേശത്ത് റോന്തു ചുറ്റുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ 300 ലേറെ പേരെ അറസ്റ്റു ചെയ്തു. 80 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവവധി ആളുകളെ കാണാതായിട്ടുണ്ട്. അതേ സമയം പുതിയ ആക്രമണ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഇനിയും കലാപം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ട പരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് യു പി മുഖ്യമന്ത്രി അഖിലഷ് യാദവുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!