ലീഗ് അനുകൂല ഇ കെ വിഭാഗം സുന്നികള്‍ സര്‍ക്കാരിനെതിരെ സമരത്തിലേക്ക്

കോഴിക്കോട് : സമസ്തയുടെ പ്രവര്‍ത്തകര്‍ കള്ള കേസില്‍ കുടുക്കുന്നതിനെതിരെയും ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചും ലീഗ് അനുകൂല ഇ കെ വിഭാഗം സുന്നികള്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. സുന്നി കേ ഓര്‍ഡിനേഷന്‍ കമ്മറ്റി നടത്തുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 26 ന് കോഴിക്കോട് നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്ലീങ്ങളില്‍ ഭൂരിപക്ഷം വരുന്ന സുന്നികളോട് യുഡിഎഫ് കടുത്ത അവഗണനയും പക്ഷപാതപരമായ സമീപനം സ്വീകരിച്ചു വരികയാണെന്ന് ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചു. അതേ സമയം സമസ്തയുടെ പല മഹലുകളിലും മദ്രസ്സുകളിലും സംഘടനാ പ്രതിയോഗികളായ കാന്തപുരം വിഭാഗം ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും എന്നാല്‍ പോലീസ് അവര്‍ക്ക് എല്ലാ പിന്തുണയും പ്രോല്‍സാഹനവും നല്‍കുകയാണെന്നും എന്നാല്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജ്ജും ഗ്രനൈഡ് ആക്രമണവും നടത്തുകയാണെന്നും വ്യാപകമായി കള്ള കേസില്‍ കുടുക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സുന്നി മഹല്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന കമ്മറ്റി സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ് വൈ എസ് സംസ്ഥാന കമ്മറ്റി സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി വര്‍ക്കിങ്ങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top