Section

malabari-logo-mobile

ജികെഎസ്എഫ്: രുചിഭേദങ്ങളുടെ സംഗമമൊരുക്കി ഫുഡ് പവലിയന്‍

HIGHLIGHTS : കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ

കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആറാം സീസണിന്റെ ഭാഗമായി തയാറാക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ സജ്ജീകരിച്ചിരിക്കുന്ന ഫുഡ് പവലിയന്‍ ദേശീയ, അന്തര്‍ദേശീയ രുചിഭേദങ്ങളുടെ സംഗമം കൂടിയാകും. അതോടൊപ്പം കേരളത്തനിമ വിളിച്ചോതുന്ന സ്വാദിഷ്ടമായ വിഭവങ്ങളും ഉണ്ടാകും. ക്രിസ്മസ് പുതുവല്‍സര അവധിക്കാലത്ത് വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനാണ് ഫുഡ്പവലിയന്‍ അവസരമൊരുക്കുന്നത്.

കൊച്ചി ബോള്‍ഗാട്ടി പാലസ് പരിസരത്ത് ഡിസംബര്‍ 22 മുതല്‍ ജനുവരി ഒമ്പതുവരെയാണ് ഗ്ലോബല്‍ വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളിലൊന്നാകും ഗ്ലോബല്‍ വില്ലേജ്. പ്രശസ്ത ബ്രാന്‍ഡുകളായ ഡാല്‍ഡ, കാര്‍ണിവല്‍ ഗ്രൂപ്പുകളാണ് ഗ്ലോബല്‍ വില്ലേജ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. അന്‍പതോളം സ്റ്റാളുകളില്‍ കേരളത്തിന്റെ സ്വന്തം തട്ടുകടയില്‍ തുടങ്ങി രാജസ്ഥാനിലെ ഗീവറും ഇറ്റാലിയന്‍ പിസയും ആഹാരപ്രേമികളെ കാത്ത് ഫുഡ് പവലിയനിലുണ്ടാകും.

sameeksha-malabarinews

മലബാറില്‍ നിന്നുള്ള ദം ബിരിയാണി, കല്ലുമ്മക്കായ, ഇറച്ചി, പുട്ട്, പത്തിരി കുട്ടനാടന്‍ വിഭവങ്ങളായ വാഴപ്പൂവട, കൊഞ്ച് പൊള്ളിച്ചത്, ഫിഷ് മോളി, കരിമീന്‍ പാല്‍കറി തുടങ്ങിയവയും ഇവിടെ വിളമ്പും. വയനാടന്‍ ആദിവാസി ഊരുകളില്‍ നിന്ന് ഗന്ധകശാല നെയ്‌ച്ചോറ്, മുളംകുറ്റി പുട്ട്, കാട്ടുകറി, നെല്ലിക്ക, ഘാരി പക്കാവട, കാട്ടു സൂപ്പ്, ഊരുപുഴുക്ക്, കാട്ടുകാപ്പി, കാരകൊണ്ടപ്പം തുടങ്ങിയവയും ആകര്‍ഷക വിഭവങ്ങളാകും.

പഞ്ചാബ്, കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ക്കൊപ്പം ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ദോശയ്ക്ക് പ്രത്യേക സ്ഥാനമുണ്ടാകും. ഇതിനു പുറമെ ദോശയ്ക്കുള്ളില്‍ ഞണ്ട്, കൊഞ്ച്, മട്ടണ്‍, ചിക്കന്‍, മീന്‍, മുട്ട, തക്കാളി തുടങ്ങിയവ പൊതിഞ്ഞു തയാറാക്കുന്ന വിഭവങ്ങളും ഭക്ഷണപ്രിയരുടെ രുചിമുകുളങ്ങള്‍ക്ക് ആഘോഷമാകും.
പിസയുടെ നാടായ ഇറ്റലിയില്‍ നിന്നുള്ള വിവിധയിനം പിസകള്‍, മെക്‌സിക്കോയില്‍ നിന്നുള്ള സാലഡുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ജപ്പാന്‍, ചൈനീസ്, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേകം തയാറാക്കിയ വിഭവങ്ങളും രുചിയുടെ ശ്രദ്ധാകേന്ദ്രങ്ങളാകും. ഒപ്പം പുട്ടും മീന്‍കറിയും ചാട്ട്‌സും പാനിപൂരിയും ഭേല്‍പൂരിയും തട്ടുദോശയുമുള്‍പ്പെടെ ഇന്ത്യയുടെ വഴിയോരവിഭവങ്ങള്‍ക്കും മേളയില്‍ പ്രത്യേക സ്ഥാനമുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!