Section

malabari-logo-mobile

ബലാല്‍സംഘം മാത്രമല്ല ഇന്ത്യയുടെ ഏക പ്രശ്‌നം ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു

HIGHLIGHTS : ദില്ലി :ദില്ലിയില്‍ ബസ്സില്‍ ഉണ്ടായ മൃഗീയമായ കൂട്ടബലാല്‍സംഘത്തെ

ദില്ലി :ദില്ലിയില്‍ ബസ്സില്‍ ഉണ്ടായ മൃഗീയമായ കൂട്ടബലാല്‍സംഘത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു. അടിയന്തിരമായി ചര്‍ച്ച ചെയ്യപെടേണ്ട തൊഴിലില്ലായ്മയും കര്‍ഷകരുടെ ആത്മഹത്യയും ചര്‍ച്ച ചെയ്യപെടാതെ ഒരു വിഷയത്തില്‍ മാത്രമായി അവ ഒതുങ്ങിപോകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദില്ലിയിലെ ഹീനകൃത്യം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അതേ സമയം രാജ്യത്തിന്റെ മറ്റു ഭാഗത്തു പ്രത്യകിച്ച് ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമങ്ങളും കരച്ചിലുകളും മാധ്യമങ്ങളും പാര്‍ലിമെന്റും കാണണമെന്നും അദ്ദേഹം തുറന്നടിച്ചു.
രണ്ടര ലക്ഷം കര്‍ഷകര്‍ പേര്‍ ആത്മഹത്യ ചെയ്ത,ഇന്നും ആത്മഹത്യ തുടരുന്ന വിദര്‍ഭയെ കുറിച്ചും ചിന്തിച്ചും നിങ്ങള്‍ പ്രതിഷേധിക്കുകയും കരയുകയും വേണമെന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!