ദുർമന്ത്രവാദ വിരുദ്ധ നിയമനിർമ്മാണം: പൊതുജന അഭിപ്രായം ക്ഷണിക്കുന്നു

കേരളത്തിൽ ദുർമന്ത്രവാദവും അമാനുഷിക ദുഷ്പ്രവൃത്തികളും തടയുന്നതിനുള്ള നിയമ നിർമ്മാണ ശുപാർശ തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതി പൊതുജനങ്ങളിൽ നിന്നും ലിഖിത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. 34 ദോഷകരമായ ആചാരങ്ങൾ മൂന്ന് വിഭാഗങ്ങളിലായി താൽക്കാലികമായി സമിതി പട്ടികപ്പെടുത്തിയിട്ടുണ്ട്. പട്ടിക കേരള ലോ റിഫോംസ് കമ്മീഷൻ വെബ്സൈറ്റിൽ (lawreformscommission.kerala.gov.in) ലഭ്യമാണ്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏപ്രിൽ 27-നകം lawreformskerala@gmail.com – ൽ ഇ മെയിലായോ, കേരള നിയമപരിഷ്‌കരണ കമ്മീഷൻ, ടി.സി. 25/2450, സി.എസ്.ഐ. ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം 695001 മേൽവിലാസത്തിൽ തപാലിലോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2478788.

Share news
error: Content is protected !!
Scroll to Top