Section

malabari-logo-mobile

ജനശതാബ്ദി കണ്ണൂരിലേക്കും.

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി ആഗസ്റ്റ് 2 മുതല്‍ കണ്ണൂര്‍ വരെ നീട്ടി. വടകരയിലും തലശ്ശേരിയിലും പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ – തിരുവന്തപുരം ജനശതാബ്ദി ബുധന്‍, ഞായര്‍ ഒഴികെ വെളുപ്പിന് 4.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 13.45 ന് തിരുവനന്തപുരത്തെത്തും. വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം തലശ്ശേരി 5.04, വടകര 5.23, കോഴിക്കോട് 6.15, തിരൂര്‍,ഷൊര്‍ണ്ണൂര്‍ ,തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം 10.50, ചെങ്ങന്നൂര്‍ ,കൊല്ലം 12.33.

sameeksha-malabarinews

12082 തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി ചൊവ്വ, ശനി ഒഴികെ ഉച്ചക്ക് 2.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.30 ന് കണ്ണൂരിലെത്തും. കൊല്ലം 15.15 ചെങ്ങന്നൂര്‍ ,കോട്ടയം 16.52 എറണാകുളം ടൗണ്‍,തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍,തിരൂര്‍, കോഴിക്കോട് 21.55, വടകര 22.30, തലശ്ശേരി 22.50.

3 ഏസി ചെയര്‍ കാര്‍, 13 സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍, 2 ലഗേജ് വാന്‍ എന്നിവയാണ് ജനശതാബ്ദിക്കുള്ളത്. ഈ ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 4.45 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കെ സുധാകരന്‍ എം പി തീവണ്ടി ഫ്്‌ളാഗ് ഓണ്‍ ച്ചെയ്യും. കഴിഞ്ഞ റെയില്‍വേ ബജറ്റിലാണ് 2 വര്‍ഷം മുമ്പ് സര്‍വ്വീസ് ആരംഭിച്ച ഈ ട്രെയിന്‍ കണ്ണൂരിലേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!