Section

malabari-logo-mobile

സരിത ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പ്

HIGHLIGHTS : ജയില്‍ സൂപ്രണ്ടിന് സരിത എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പ്.

ജയില്‍ സൂപ്രണ്ടിന് സരിത എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പ്. എന്റെ പേര് ചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും കോണ്‍ഗ്രസ്സിനെ കുടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ഭീഷണിയുണ്ടെന്നും സരിത സമര്‍പ്പിച്ച നാലു പേജുള്ള പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു രാധാകൃഷ്ണനും ശാലുമേനോനും എതിരെ വധഭീഷണി മുഴക്കിയതെന്ന പേരില്‍ കേസെടുത്തിരിക്കുന്നതെന്നും. ഭരണത്തിലിരിക്കുന്നവരെ കുടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും വധ ഭീഷണിയുണ്ടെന്നും അവര്‍ പലവിധത്തിലും എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും എന്റെ പേര് ചേര്‍ത്ത് ചില മാധ്യമങ്ങള്‍ മെനയുന്ന വാര്‍ത്തകള്‍ കെട്ടിചമച്ചതാണെന്നും പരാതിയില്‍ പറയുന്നു.

കോടതിയില്‍ നിന്നും എന്റെ പേരില്‍ അനേ്വഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ജാമ്യം നല്‍കണമെന്നും ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെടുത്തിയ തനിക്ക് 63 വയസ്സുള്ള അമ്മയും രണ്ടു കുട്ടികളും മാത്രമാണ് ഉള്ളതെന്നും എന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നും തന്നെ കോടതിയില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടു പോയി ഒരു പ്രദര്‍ശന വസ്തുവാക്കുകയാണെന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം ഉപയോഗിച്ച് തന്നെ പ്രദര്‍ശന വസ്തുവാക്കുന്നത് ഒഴിവാക്കണമെന്നും ശാലു മേനോന്റെ പക്കലാണ് തട്ടിപ്പ് പണമെന്നും സരിതാ എസ് നായര്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!