ഞാന്‍ മരിച്ചിട്ടില്ല: നടി കനക മാധ്യമങ്ങള്‍ക്ക് മുമ്പില്‍

ചെന്നൈ: താന്‍ മരിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് നടി കനക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മരിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് നടി മാധ്യമങ്ങളോട് സംസാരിച്ചത്. ചെന്നൈയിലെ വസതിയിലാണ് കനക മാധ്യമങ്ങളെ കണ്ടത്. ചില മലയാളം ചാനലുകളിലടക്കം കനക മരിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പരക്കുകയായിരുന്നു.

ആലപ്പുഴയിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ കാന്‍സര്‍ രോഗബാധിതയായി ചികില്‍സയിലായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അവര്‍ രോഗബാധിതയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള അവരുടെ ഫോട്ടോകള്‍ പ്രചരിച്ചിരിന്നു.

എന്നാല്‍ താന്‍ ആലപ്പുഴയില്‍ എത്തിയത് തന്റെ സുഹൃത്തിനെ കാണാനാണാനായിരുന്നു വെന്ന് കനക വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top