Section

malabari-logo-mobile

ചോദിക്കാനും പറയാനും ആരുമില്ലാതെ മറുനാടന്‍ തൊഴിലാളികള്‍.

HIGHLIGHTS : പരപ്പനങ്ങാടി : ഇന്നലെ തയ്യലകടവിലുണ്ടായ ബസ്സപകടത്തില്‍

പരപ്പനങ്ങാടി : ഇന്നലെ തയ്യലകടവിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഒറീസക്കാരായ തൊഴിലാളികളെ വന്‍തുക ബില്‍ ഈടാക്കി പരിക്കുകളോടെ ആശുപത്രിയില്‍ നിന്ന പറഞ്ഞയച്ചതായി പരാതി.

ഞായറാഴ്ച വൈകീട്ട തയ്യലക്കടവില്‍ മറിഞ്ഞ ബായ് ബസ്സില്‍ പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്തിരുന്ന ഒറീസക്കാരായ സല്‍മാന്‍ (21), സുഭാഷ്(21),മജ്ഞു(25) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

sameeksha-malabarinews

അപകടമുണ്ടായ ഉടനെ ഇവരെ പരിക്കുകളോടെ ഫറോക്കിലുള്ള ഒരു സ്വകാര്യാശുപത്രിയിലാണ് തലയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ടായിരുന്ന ഇവരെ ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ താടിക്ക് പത്തിലേറെ സ്റ്റിച്ചുകളുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ആശുപത്രി അധികൃതര്‍ വലിയൊരു ബില്‍ തുകയടപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

മലയാള ഭാഷ വശമില്ലാത്ത ഇവര്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്നറിയാതെ പരപ്പനങ്ങാടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരിടപെട്ട് ഇവരെ പോലീസ്േറ്റഷനില്‍ എത്തിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നീടിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

തയ്യിലകടവില്‍ ബസ്സുമറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!