സുന്ദരന്‍ സുന്ദരിയായി… പോലീസിന്റെ പിടിയിലുമായി

തിരൂര്‍ : പെണ്‍വേഷമണിഞ്ഞ് നഗരത്തിലിറങ്ങിയ യുവാവ് അവസാനം ലോക്കപ്പിലായി .

ഇന്ന് വൈകുന്നേരം 4 മണിക്ക് തിരൂര്‍ ടൗണിലാണ് സംഭവം. പര്‍ദ്ദണിഞ്ഞ് മെയ്ക്കപ്പിട്ട് സുന്ദരിയായി കുറ്റിപ്പുറത്തുനിന്ന് ട്രെയിന്‍ കയറി തിരൂരില്‍ എത്തിയതായിരുന്നു യുവാവ്. ട്രെയിന്‍ യാത്രയില്‍ കുഴപ്പമൊന്നുമുണ്ടായില്ലെങ്കിലും വണ്ടിയിറങ്ങിയപ്പോള്‍ ചില സഹയാത്രക്കാര്‍ക്കൊരു സംശയം പിറകെകൂടിയ അവര്‍ പര്‍ദ്ദ ധരിച്ച പെണ്‍വേഷക്കാരനെ തടഞ്ഞുവെക്കുകയും പോലീസിലറിയിക്കുകയും ചെയ്തു.

തുടര്‍ന്ന വനിതാപോലീസ് സ്ഥലത്തെത്തി ഇവനെ(ഇവളെ) സ്‌റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാള്‍ പെണ്‍വേഷം കെട്ടിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റിപ്പുറം സ്വദേശിയാണെന്നും പുരുഷന്‍മാരെ ആകര്‍ഷിക്കാനാണ് പെണ്‍വേഷം കെട്ടിയതെന്നുമുള്ള മറുപടിയാണ് പോലീസിനു നല്‍കിയതെത്രേ.

Share news
error: Content is protected !!
Scroll to Top