Section

malabari-logo-mobile

ചെമ്മാട്- തിരൂര്‍ റോഡില്‍ ബസ്സുകള്‍ വ്യാപകമായി ട്രിപ്പ് മുടക്കുന്നു

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: ചെമ്മാട്- തിരൂര്‍ റൂട്ടില്‍ ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്യുന്നതായി പരാതി. ചെമ്മാട് നിന്നും കൊടിഞ്ഞി വഴി തിരൂര്‍, വൈലത്തൂര്‍, തെയ്യാല, താനാളൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളില്‍ ചിലതാണ് ട്രിപ്പ് കട്ട് ചെയ്യുന്നത്. വൈകുന്നേരത്തിന് ശേഷം ഈ റൂട്ടില്‍ ബസ്സുകളില്ലെന്ന അവസ്ഥയാണ്. റൂട്ട് ക്യാന്‍സല്‍ ചെയ്യാത്തത് കാരണം ഈ സമയത്തേക്ക് മറ്റു ബസ്സുകള്‍ക്ക് റൂട്ടും അനുവദിച്ചു കിട്ടുന്നില്ല. ഇത് കാരണം യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്. ചെമ്മാട് കൊടിഞ്ഞി റൂട്ടില്‍ നേരത്തെ പാരലല്‍ സര്‍വ്വീസ് ഉണ്ടായിരുന്നെങ്കിലും ബസ്സുകാരുടെ പരാതിയെ തുടര്‍ന്ന് ഇതും നിര്‍ത്തി വെച്ചിരിക്കുകയാണ്. രാത്രിയിലെത്തുന്ന യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. ഇവര്‍ ഓട്ടോ വിളിച്ച് ലക്ഷ്യ സ്ഥാനത്തെത്തേണ്ട അവസ്ഥയാണ്.

ഇതിന് പുറമെ ഈ റൂട്ടില്‍ അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് തകര്‍ക്കാനും സ്വകാര്യ ബസ്സുകള്‍ ശ്രമിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി ബസ്സിന്റെ തൊട്ടു മുമ്പിലായി ഈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുകയാണ്. സ്വകാര്യ ബസ്സിലെ ജീവനക്കാരില്‍ ചിലര്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കയറി ഈ ബസ്സ് എവിടെ എത്തിയെന്ന് വിവരം നല്‍കുന്നുമുണ്ട്. ഇതിനനുസരിച്ച് ബസ്സുകള്‍ വേഗത കുറച്ചും കൂട്ടിയും കെ എസ് ആര്‍ ടി സി സര്‍വ്വീസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ബസ്സുകള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.

sameeksha-malabarinews

ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണെന്ന് നന്നമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജോ. ആര്‍ ടി ഒ ക്ക് പരാതിയും നല്‍കി. ഷമീര്‍ പൊറ്റാണിക്കല്‍, ഇ പി മുജീബ് മാസ്റ്റര്‍, കെ വി സിദ്ധീഖ് എന്നിവരാണ് നിവേദനം നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!